കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന കപിൽ സിബൽ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബൽ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേരത്തെ കപിൽ സിബൽ അടക്കമുള്ള 23 നേതാക്കൾ സോണിയാഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവർത്തനങ്ങളിലുംഭിമാനമുണ്ടെന്നും ഗാന്ധി കുടുംബത്തെ ഉൾപ്പെടെ ആരെയും താഴ്ത്തിക്കെട്ടാനല്ല കത്തയച്ചതെന്നും കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസിനെ പുനർജീവിപ്പിക്കുക എന്നത് തങ്ങളുടെ കടമയായാണ് കരുതുന്നതെന്നും. ഇതിന്റെ ഭാഗമായാണ് പ്രവർത്തകസമിതിയിലേക്ക് കത്തയച്ചതെന്നും കപിൽ സിബൽ വ്യക്തമാക്കി.