Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു

Congress mp died during bharath Jodo yathra
, ശനി, 14 ജനുവരി 2023 (11:19 IST)
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപി സന്തോഖ് സിങ് സൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര തുടങ്ങിയ ഉടനെ എംപി കുഴഞ്ഞുവീഴുകയായിരുന്നു. 
 
പില്ലൗറില്‍വെച്ചാണ് ചൗധരി കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൗധരി പഞ്ചാബിലെ മുന്‍ മന്ത്രിയാണ്. എംപിയുടെ മരണത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു. ബുധനാഴ്ചയാണ് ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പര്യടനം തുടങ്ങിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ ടോറസ് ലോറിയില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം