കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അസുഖബാധിത; ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനിയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തോളിലെ വേദനയും പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് 69കാരിയായ സോണിയയെ ഓഗസ്റ്റ് മൂന്നിന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വാരണാസിയിലെ റോഡ് ഷോയെ തുടര്‍ന്ന് ആയിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവിച്ചതിനെ തുടര്‍ന്ന് അവര്‍ റോഡ് ഷോ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇടതുതോളില്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു.
ഷിംലയില്‍ ദീര്‍ഘകാലം അവധിക്കാലം ചെലവഴിച്ചതിനു ശേഷം കഴിഞ്ഞയാഴ്ച ആയിരുന്നു സോണിയ ഡല്‍ഹിയില്‍ എത്തിയത്.