ഷീല ദീക്ഷിത്തിന്റെ ഇല്ലായ്‌മ അനുഭവപ്പെടുന്നു, മറ്റൊരു നേതാവിനെ കണ്ടെത്താനായില്ല : അഭിഷേക് സിങ്‌വി

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2020 (11:08 IST)
മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി. പാർട്ടിയിലെ മുതിർന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും പകരം മറ്റൊരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും സിങ്‌വി കൂട്ടിച്ചേർത്തു.
 
'എഎപിയാണ് വിജയിക്കേണ്ടത്. ബിജെപി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ സീറ്റുകൾ കുറവായിരിക്കും. ബിജെപി ജയിക്കുന്നില്ലല്ലോ എന്നതിൽ സന്തോഷമുണ്ട്. എപിയുടെ വിജയം ചെറിയതോതിൽ നിരാശാജനകമാണ്. വിദ്യാഭ്യാസ മേഖലയിൽ അവർ നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ബിജെപി നടത്തിയ വലിയ പ്രചാരണങ്ങൾക്കനുസരിച്ച് സീറ്റുകൾ നേടാൻ അവർക്കായില്ല' -അഭിഷേക് സിങ്‌വി പറഞ്ഞു
 
ഡൽഹി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ ആം ആദ്‌മി പാർട്ടി കൃത്യമായ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ബിജെപിയും തങ്ങളുടെ സീറ്റ് നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുത്തിയപ്പോൾ ദേശീയ പാർട്ടിയായ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments