Select Your Language

Notifications

webdunia
webdunia
webdunia
webdunia

യഥാർഥ ദേശീയത എന്താണെന്ന് ആം ആദ്‌മിയുടെ വിജയം കാണിച്ചുതരുമെന്ന് മനീഷ് സിസോദിയ

യഥാർഥ ദേശീയത എന്താണെന്ന് ആം ആദ്‌മിയുടെ വിജയം കാണിച്ചുതരുമെന്ന് മനീഷ് സിസോദിയ

അഭിറാം മനോഹർ

, ചൊവ്വ, 11 ഫെബ്രുവരി 2020 (10:21 IST)
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് യഥാർഥ ദേശീയതയെന്നും ഡൽഹിയിലെ ആം ആദ്‌മി പാർട്ടിയുടെ വിജയം അർഥമാക്കുന്നതാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ ആം ആദ്‌മി പാർട്ടി മുന്നേറ്റമുണ്ടാക്കുന്ന സാഹചര്യത്തിലാണ് മനീഷ് സിസോദിയയുടെ പ്രതികരണം.
 
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭിച്ചാല്‍ നിങ്ങള്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയും വികസനത്തിന് വേണ്ടിയും പ്രവർത്തിക്കണമെന്നും ആം ആദ്‌മിയുടെ വിജയം അതാണ് കാണിച്ചുതരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ വിജയിക്കാം എന്ന പാഠമാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. ആം ആദ്‌മി പാർട്ടി വികസനത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചിലർ ഹിന്ദു-മുസ്ലിം വിഭാഗീയതയെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നുവെന്നും സിസോദിയ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക്