ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരംചെയ്യുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്സ്. ഭാരത് ബന്ദ് ദിവസം കോൺഗ്രസ് പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിയ്ക്കും എന്ന് കോൺഗ്രസ്സ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവും രംഗത്തെത്തി.
സിപിഎം, സിപിഐ, സിപിഐഎംഎൽ, ആർഎസ്‌പി ഫോർവേർഡ് ബ്ലോക്ക് തുടങ്ങിയ ഇടതു പാർട്ടികൾ നേരത്തെ തന്നെ കർഷരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം വ്യതമാക്കി ഇടതു പാർട്ടികൾ സംയുക്ത പ്രസ്ഥാനവന ഇറക്കി. കേന്ദ്ര സർക്കാർ കർഷകരുമായി നടത്തിയ അഞ്ചാംഘട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങൾ പിൻവലിയ്ക്കുന്നത് പ്രായോഗികമല്ലെന്നും ആവശ്യമായ ഭേതഗതികൾ കൊണ്ടുവരാം എന്നുമായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാൽ നിയമങ്ങൾ പിൻവലിയ്ക്കാതെ പ്രക്ഷോപം അവസാനിപ്പിയ്ക്കില്ല എന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. ഡിസംബർ എട്ടിനാണ് ഭാരത് ബന്ദ്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തും.