ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് ഓഫീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകൻ. എഐസിസി ആസ്ഥാനത്തിന് പുറത്തെ മരത്തിൽ തൂങ്ങി പ്രവർത്തകൻ ആത്മഹത്യാക്ക് ശ്രമിക്കുകയായിരുന്നു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിഞ്ഞാൽ താൻ ജീവനൊടുക്കും എന്ന് ഭീഷണി മുഴക്കിയായിരുന്നു പ്രവർത്തകന്റെ ആത്മഹത്യ ശ്രമം. പൊലീസും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് [പ്രവർത്തകനെ മരത്തിൽനിന്നും താഴെ ഇറക്കിയത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവർത്തകന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
അതേസമയം അധ്യക്ഷസ്ഥാനം ഒഴിയുക എന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് രഹുൽ ഗാന്ധി. ആധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യരായവരെ കണ്ടെത്താൻ രാഹുൽ ഗാന്ധി നിർദേശം നൽകിയതോടെ കോൺഗ്രസിൽ കൂട്ട രാജി തുടരുകയാണ്. നിരവധി നേതക്കൾ ഇതിനോടകം തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു.