കോണ്‍ജറിംഗ്-2 കണ്ട് മരിച്ചയാളുടെ മൃതദേഹം കാണാനില്ല; മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിച്ചയാളെയും കാണാനില്ല
വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ചർച്ചകൾ സജീവമായി
ഹോളിവുഡ് ഹൊറര്‍ ചിത്രം കോണ്‍ജറിംഗ്- 2 കാണുന്നതിനിടെ തിയേറ്ററില്‍ കുഴഞ്ഞുവീണു മരിച്ച മധ്യവയസ്‌കന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.
ചിത്രത്തിന്റെ ക്ളൈമാക്സ് രംഗമെത്തിയപ്പോള്‍ 65 വയസ് പ്രായമുള്ള ആള്‍ക്ക് നെഞ്ചുവേദനയുണ്ടായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റു മോര്‍ട്ടത്തിനായി കൊണ്ടു പോയതിനുശേഷമാണ് മൃതദേഹം കാണാതായത്. അതിനൊപ്പം തന്നെ മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിച്ചയാളെയും കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ചർച്ചകൾ സജീവമായി. സിനിമ കണ്ടയാള്‍ക്ക് പ്രേതബാധയുണ്ടായതായും പലര്‍ക്കും ഭയമുളവാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.