കോണ്‍ജുറിംഗ് 2 കണ്ടുകൊണ്ടിരുന്ന വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു
ഹോളിവുഡ് പ്രേത സിനിമയായ കോൺജുറിംഗ് 2 കണ്ടുകൊണ്ടിരിക്കെ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ തീയേറ്ററിൽ സിനിമ കാണുന്നതിനിടെയായിരുന്നു സംഭവം. 65 വയസുള്ളയാളാണ് മരിച്ചത്.
ഹോളിവുഡ് പ്രേത സിനിമയായ കോൺജുറിംഗ് 2 കണ്ടുകൊണ്ടിരിക്കെ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ തീയേറ്ററിൽ സിനിമ കാണുന്നതിനിടെയായിരുന്നു സംഭവം. 65 വയസുള്ളയാളാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവണ്ണാമല ടൗണിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസിലാണ് കോണ്‍ജുറിംഗ് 2 കാണാന്‍ വൃദ്ധന്‍ കയറിയത്. ഇയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിനിമയുടെ അവസാന ഭാഗമായപ്പോൾ വൃദ്ധൻ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞെങ്കിലും ഉടൻ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.
ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. കുഴണുവീണയുടനെ വൃദ്ധനെ അടുത്തുള്ള സർക്കാർ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കൊളേജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു. എന്നാൽ സുഹൃത്തിനെ കാണാതാവുകയായിരുന്നു. ഇയാളാരാണെന്നും സുഹൃത്തിനു വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു.