Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് ഗൂഢാലോചന, ആശങ്കകൾക്ക് പരിഹാരം കാണും, കർഷകർക്ക് ഒപ്പമെന്ന് മോദി

കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് ഗൂഢാലോചന, ആശങ്കകൾക്ക് പരിഹാരം കാണും, കർഷകർക്ക് ഒപ്പമെന്ന് മോദി
, ചൊവ്വ, 15 ഡിസം‌ബര്‍ 2020 (17:16 IST)
പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ കക്ഷികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ കച്ചിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേ‌ഹം.
 
മുൻ വർഷങ്ങളിൽ പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളാണ് കാർഷിക പരിഷ്‌കരണ നടപടികളിലൂടെ സാധ്യമാക്കിയത്. എന്നാൽ ഇപ്പോൾ പ്രതിപക്ഷ കക്ഷികൾ തന്നെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് ഗൂഡാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
പ്രതിപക്ഷ കക്ഷികൾ ഭരിച്ചിരുന്ന സമയം കാർഷിക പരിഷ്‌കരണങ്ങൾക്ക് അനുകൂലമായിരുന്നു. എന്നാൽ തീരുമാനം എടുക്കാൻ അവർക്കായില്ല. ഇന്ന് പക്ഷേ രാജ്യം ചരിത്രപ്രാധാന്യമുള്ള തീരുമാനമെടുത്തപ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു