Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഐഎ പ്രാദേശിക ഭാഷകളിലേക്ക് തർജമ ചെയ്‌തില്ല, കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി

ഇഐഎ പ്രാദേശിക ഭാഷകളിലേക്ക് തർജമ ചെയ്‌തില്ല, കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി
, ചൊവ്വ, 11 ഓഗസ്റ്റ് 2020 (14:38 IST)
പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിന്റെ കരട് എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും പ്രസിദ്ധികരിക്കാത്തതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇന്ത്യയിലെ 22 പ്രാദേശിക ഭാഷകളിൽ ഇ.ഐ.എയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണ്‍ കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 30 മുതല്‍ 10 ദിവ്സത്തിനകം ഈ നടപടി പൂർത്തികരിക്കണമെന്നായിരുന്നു നിർദേശം. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ഹർജിയിലെ ആരോപണം.
 
ഹർജി പരിഗണിച്ച കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.ഓഗസ്റ്റ് 17ന് കേസ് വീണ്ടും  പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇഐഎ കരടിന്റെ വിവിധ ഭാഷയിലുള്ള വിവര്‍ത്തനങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചില്ലെന്നും അതിന് കൂടുതല്‍ സമയമാവശ്യപ്പെട്ട് കോടതിയെ സർക്കാർ സമീപിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദു പിന്തുടർച്ച അവകാശനിയമം: പെൺമക്കൾക്കും തുല്യ അവകാശമെന്ന് സുപ്രീം കോടതി