Publish Date: Sat, 12 Jun 2021 (18:26 IST)
Updated Date: Sat, 12 Jun 2021 (18:30 IST)
കോവിഡ്-19 ല്‍ നിന്ന് സുരക്ഷ തേടി കാറോണ മാത ക്ഷേത്രം സ്ഥാപിച്ചു. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചത്. കോവിഡില്‍ നിന്ന് സുരക്ഷ കിട്ടുന്നതിനായി ഗ്രാമവാസികള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ഗ്രാമവാസികളില്‍ നിന്നെല്ലാം സ്വരൂപിച്ച സംഭാവനകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്. കൂടാതെ കോവിഡ് ഗ്രാമവാസികള്‍ കോവിഡ് പ്രോട്ടോക്കോളായ സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനുമായി വിഗ്രഹവും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.