Webdunia - Bharat's app for daily news and videos

Install App

നിർഭയ കേസ്: വിനയ് ശർമക്ക് മാനസിക രോഗമെന്ന വാദം കോടതി തള്ളി

Webdunia
ശനി, 22 ഫെബ്രുവരി 2020 (19:59 IST)
ഡൽഹി: മാനസിക രോഗമുണ്ടെന്നും ചികിത്സ നൽകണം എന്നും ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി കോടതി തള്ളി. പ്രതിക്ക് മനഃശാസ്ത്രജ്ഞന്റെ ഉൾപ്പടെ വൈദ്യഹസായം ലഭിക്കുന്നുണ്ട് എന്ന് വ്യക്താമക്കിക്കൊണ്ടായിരുന്നു ഹർജി കോടതി തള്ളിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് ഉത്കണ്ഠയും വിശദരോഗവും ഉണ്ടാവുക സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. 
 
സ്വന്തം അമ്മയെ പൊലും തിരിച്ചറിയാൻ സാധിക്കാത്തവിധം വിനയ്‌ ശർമക്ക് സ്കീസോഫ്രീനിയ ബാധിച്ചിട്ടുണ്ട് എന്നും താലക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നും ചുണ്ടിക്കാട്ടിയാണ് വിനയ് ശർമയുടെ അഭിഭാഷകൻ കോടതിയിൽ സമീപിച്ചത്. എന്നാൽ പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഒന്നു തന്നെയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തീഹാർ ജെയിൽ അധികൃതർ കോടതിയിൽ സമർപ്പിച്ചു. പ്രതി സ്വയം തലയിടിച്ച് പരിക്കേപ്പിക്കുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന സിസി‌ടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു. 
 
ഇതോടെയാണ് ഹർജി കോടതി തള്ളിയത്. പ്രതികളിൽ ഒരാളായ പവന് മാത്രമാണ് കേസിൽ തിരുത്തൽ ഹർജിയോ ദയാഹർജിയോ നൽകാനുള്ള അവസരം ഇനിയുള്ളത്. ഇതിനിടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികൾക്ക് തീഹാർ ജെയിൽ അധികൃതർ കത്ത് നൽകി. പ്രതികളായ മുകേഷ് പവൻ എന്നിവർ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റു രണ്ട് പ്രതികളോട് കൂടിക്കാഴ്ച നടത്തേണ്ടത് എന്നാണ് എന്ന് അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments