Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവാക്സിൻ നിർണായക ഘട്ടത്തിൽ: മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണത്തീന് അനുമതി

കോവാക്സിൻ നിർണായക ഘട്ടത്തിൽ: മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണത്തീന് അനുമതി
, വെള്ളി, 23 ഒക്‌ടോബര്‍ 2020 (07:21 IST)
ഡൽഹി: ഭാരത് ബയോടെക് ഐസിഎംആറുമായും,നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് തദ്ദേശിയമായി വികസിപ്പിയ്ക്കുന്ന കൊവിഡ് വക്സിൻ നിർണായക ഘട്ടത്തിൽ. വാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി തേടി ഒക്ടോബർ രണ്ടിന് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിരുന്നു.
 
ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി 19 കേന്ദ്രങ്ങളിലാണ് കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവരുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ള 28,500 ഓളം പേരിൽ വാക്സിൻ പരീക്ഷിച്ചതായി ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ വിപണിയിലെത്തുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപത്തിയഞ്ച് വര്‍ഷമായി പൊലീസിലുണ്ട്, താടിയുമുണ്ട്; താടിവച്ചതിന് സബ്ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍