കൊവാക്‌സിന് ഡല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഐസിഎംആര്‍. 93.4 ശതമാനം കൊവിഡ് രോഗലക്ഷണങ്ങള്‍ക്കും കൊവാക്‌സിന്‍ പ്രതിരോധം സൃഷ്ടിക്കുമെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം ഡല്‍റ്റ വകഭേദത്തില്‍ നിന്ന് 65.2 ശതമാനമാണ് കൊവാക്‌സിന്‍ സംരക്ഷണം നല്‍കുന്നത്. അതേസമയം കൊവാക്‌സിന്റെ പരീക്ഷണം ബംഗ്ലാദേശിലും സംഘടിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.
പരീക്ഷണത്തിന് ബംഗ്ലാദേശ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായി ഭാരത് ബയോടെക്കിന്റെ പ്രതിനിധികള്‍ ധാക്കയില്‍ എത്തി ചര്‍ച്ച നടത്തിയിട്ടുണ്ട്. കൊവാക്‌സിന്റെ ഉപയോഗത്തിന് മറ്റുരാജ്യങ്ങളിലും അനുമതി നേടാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്.