Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് തീവ്ര കോവിഡ് വ്യാപനം; പത്ത് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷം, പട്ടികയില്‍ കേരളവും

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (18:27 IST)
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്നു. രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ച 1,61,736 പോസിറ്റീവ് കേസുകളില്‍ 80.80 ശതമാനം കേസുകളും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനത്തില്‍ ആദ്യ മൂന്ന് സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രോഗവ്യാപനത്തിന്റെ കണക്കില്‍ പത്താം സ്ഥാനത്താണ് കേരളം.

കേരളത്തില്‍ പരിശോധന വര്‍ധിച്ചപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാംപിളുകളാണ് കേരളത്തില്‍ പരിശോധിച്ചത്. ഇതില്‍ 7,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഞ്ചില്‍ താഴെയായിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ പത്തിനു മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനത്തില്‍ താഴെ നിര്‍ത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. വൈറസിന്റെ വ്യാപനശേഷി കൂടിയിട്ടുണ്ടാകാമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച അരുതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments