Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ കൊവിഡ് മരണ കണക്ക് റിപ്പോർട്ട് ചെയ്‌തതിലും പല മടങ്ങ് കൂടുതൽ

Webdunia
ബുധന്‍, 19 ജനുവരി 2022 (17:20 IST)
രാജ്യത്തെ കൊവിഡ് കണക്കുകൾ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകളേക്കാൾ ഒമ്പത് മടങ്ങ് അധികമായിരിക്കാമെന്ന് റിപ്പോർട്ടുകൾ. സുപ്രീം കോടതിയിൽ നൽകിയ കണക്കുകൾ അടിസ്ഥാനത്തിലാണ് ഈ നിഗമനം. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയർന്ന മരണനിരക്കിലേക്ക് വിരൽ ചൂണ്ടുന്നത്.
 
ഗുജറാത്തും തെലങ്കാനയും സമർപ്പിച്ച കണക്കുകൾ ഔദ്യോഗിക മരണങ്ങളേക്കാൾ 7 മുതൽ 9 വരെ ഉയർന്നതാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോൾ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്.ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാർഗനിർദ്ദേശം
 
പുതിയ മാർഗനിർദേശം അനിസരിച്ച് ഗുജറാത്തിൽ നിന്നും  89,633 അപേക്ഷകളാണ് ലഭിച്ചത്. ഇവിടെ ഔദ്യോഗിക മരണ കണക്ക് 10,000ത്തിന് അടുത്താണ്. ലഭിച്ച അപേക്ഷകളിൽ 68,370 എണ്ണത്തിന് സംസ്ഥാനം അനുകൂല തീരുമാനം എടുത്തു.58,840 കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകി. 
 
നാലായിരത്തിന് അടുത്ത് മാത്രം മരണം റിപ്പോർട്ട് ചെയ്‌ത തെലങ്കാനയിൽ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളിൽ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കിൽ ഇത് വരെ കിട്ടിയത് രണ്ടേകാൽ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബേബി ഗേള്‍' സിനിമാ സംഘത്തില്‍ നിന്നും കഞ്ചാവ് വേട്ട; ഫൈറ്റ് മാസ്റ്റര്‍ പിടിയില്‍

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ജിഹാദ് തടയണമെന്ന് ബാബ രാംദേവ്

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

അടുത്ത ലേഖനം
Show comments