കനത്ത വില്പന സമ്മർദ്ദത്തിൽ സൂചികകൾ ഇന്നും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 18,000ന് താഴെയെത്തി.സെന്‍സെക്‌സ് 656.04 പോയന്റ് താഴ്ന്ന് 60,098.82ലും നിഫ്റ്റി 174.60 പോയന്റ് നഷ്ടത്തില്‍ 17,938.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനയുണ്ടായതും ബ്രന്‍ഡ് ക്രൂഡ് വിലയിലെ കുതിപ്പുമാണ് രണ്ടാംദിവസവും വിപണിയെ സമ്മര്‍ദത്തിലാക്കിയത്.പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായം 1.9 ശതമാനത്തിലേയ്ക്ക് ഉയർന്നതോടെ ആഗോളതലത്തിൽ നിക്ഷേപകർ കൂട്ടമായി പിന്മാറുകയായിരുന്നു.
ബ്രന്‍ഡ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 88 ഡോളര്‍ മറികടന്നും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു.ബാങ്ക്, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ സമ്മര്‍ദത്തിലായി. ഓട്ടോ, മെറ്റല്‍, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.