Webdunia - Bharat's app for daily news and videos

Install App

രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത് 109 ദിവസംകൊണ്ട്, അടുത്ത അര ലക്ഷം വെറും 9 ദിവസത്തിനുള്ളിൽ !

Webdunia
വ്യാഴം, 28 മെയ് 2020 (10:13 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. തുടർച്ചയായ ഏഴാംദിവസമാണ് രാജ്യത്ത് ആറായിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്. 1,58,333 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 109 ദിവസങ്ങൾകൊണ്ടാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്.
 
എന്നാൽ അടുത്ത അര ലക്ഷത്തിലെത്താൻ എടുത്തത് വെറും 9 ദിവസം മാത്രമാണ് എന്നതാണ് വലിയ ആശങ്കയ്ക്ക് കാരണം. കഴിഞ്ഞ പത്തുദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ രോഗബധിതരുടെ എണ്ണത്തിൽ അതിവേഗം വർധനവുണ്ടാകുന്നത് കാണാം. രാജ്യത്തെ രോഗബാധിതരുടെ മൂന്നിൽ ഒന്നും മഹാരാഷ്ട്രയിലാണ് മഹാരാഷ്ട്രയിൽ തന്നെ മുംബൈ നഗരത്തിലും, മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 56,948 ആയി. തമിഴ്നാടാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 18,545 പേർക്കാണ് തമിഴ്നാട്ടിൽ രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഗുജറാത്തിൽ 15,195 പേർക്കും, ഡൽഹിയിൽ 15,257 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments