ഒരുമാസം പ്രായമായ കുഞ്ഞിന് കൊവിഡ് ഭേദമായി, അമ്മയുടെ കൈകളിലിരുന്ന് വീട്ടിലേക്ക്, വീഡിയോ

വ്യാഴം, 28 മെയ് 2020 (07:51 IST)
രാജ്യത്ത് കൊവിഡ് ബാധ വർധിയ്ക്കുന്നതിനിടയിലും മുംബയിൽനിന്നും ആശ്വാസ വാർത്ത. കൊവിഡ് സ്ഥിരീകരീച്ച ഒരു മാസം പ്രായമായ കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു. ആമ്മയും കുഞ്ഞും ആശുപത്രി വിടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. 
 
കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സിയോണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രോഗം ഭേദമായ കുഞ്ഞിനെ കരഘോഷങ്ങളോടെ  വീട്ടിലേയ്ക്ക് അയയ്ക്കുന്ന ആരോഗ്യ പ്രവർത്തകരെ വീഡിയോയിൽ കാണാം. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രവർത്തകർ ആശംസകൾ നേരുന്നുമുണ്ട്. അതേസമയം മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 

#WATCH Maharashtra: A one-month-old infant was discharged from Mumbai's Sion Hospital today after recovering from #COVID19. (Source: Sion Hospital) pic.twitter.com/Gqe9zhemgx

— ANI (@ANI) May 27, 2020
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോകത്ത് കൊവിഡ് മരണങ്ങൾ മുന്നര ലക്ഷം പിന്നിട്ടു, ആകെ രോഗ ബാധിതർ 58 ലക്ഷത്തിലേയ്ക്ക്