Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും പിടിമുറുക്കുമോ കോവിഡ്? വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചു

വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്‍ക്കാലം തിരിച്ചു കൊണ്ടുവരില്ല

Covid 19 Testing Re started in Airports
, വ്യാഴം, 22 ഡിസം‌ബര്‍ 2022 (08:35 IST)
കോവിഡ് വീണ്ടും പിടിമുറുക്കുമോ എന്ന പേടിയില്‍ രാജ്യം. വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ തല്‍ക്കാലം മാറ്റമില്ല. 
 
വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്‍ക്കാലം തിരിച്ചു കൊണ്ടുവരില്ല. വിമാനത്താവളങ്ങളിലെ പരിശോധനാഫലം വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണോ എന്ന് ആലോചിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ തിരക്ക് തുടരുന്നു; ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത് 84483 പേര്‍