Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമേരിക്കയേക്കാൾ സുരക്ഷിതം ഇവിടെ'; വിസ നീട്ടിക്കിട്ടാൻ കോടതിയെ സമീപിച്ച്‌ യു എസ് നാടകകൃത്ത്

'അമേരിക്കയേക്കാൾ സുരക്ഷിതം ഇവിടെ'; വിസ നീട്ടിക്കിട്ടാൻ കോടതിയെ സമീപിച്ച്‌ യു എസ് നാടകകൃത്ത്

അനു മുരളി

, വ്യാഴം, 30 ഏപ്രില്‍ 2020 (18:33 IST)
കൊവിഡ് 19ന്റെ പ്രതിസന്ധികൾക്കിടയിൽ ലോകമെമ്പാടുമുള്ള മലയാളികൾ സ്വന്തം നാട്ടിലേക്ക് വരാൻ പരിശ്രമിക്കുമ്പോൾ 74 കാരനായ യുഎസ് പൗരൻ കേരളത്തിൽ തന്നെ തുടരാനുള്ള വഴികൾ തേടുകയാണ്. തന്റെ വിസ ആറുമാസം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നാടക സംവിധായകനും രചയിതാവുമായ ടെറി ജോൺ കൺവേർസ് കേരള ഹൈക്കോടതിയെ സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
 
“അമേരിക്കയിൽ ഉള്ളതിനേക്കാൾ എനിക്ക് ഇവിടെ കൂടുതൽ സുരക്ഷിതത്വം തോന്നുന്നു. യുഎസിലെ സ്ഥിതി ഇപ്പോൾ വളരെ മോശമാണ്. എനിക്ക് ഇവിഎ തുടർന്നാൽ മതി. കൊച്ചിയിൽ ഒരു ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, അവിടെ എനിക്ക് സുഖവും സുരക്ഷിതത്വവുമുണ്ട്,” ടെറി ജോൺ കൺ‌വേർ‌സ് പറഞ്ഞു.
 
“ഇന്ത്യ പൊതുവെ, പ്രത്യേകിച്ചും കേരളം, വൈറസ് പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. പകർച്ചവ്യാധിയെക്കുറിച്ച് കേരള സർക്കാർ ജനങ്ങളെ വളരെ കാര്യക്ഷമമായി ബോധവാന്മാരാക്കുന്നു.' അദ്ദേഹം പറയുന്നു. നിലവിൽ കൊച്ചിയിലെ പനമ്പിളി നഗറിലാണ് അദ്ദേഹം താമസിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഫോണുകൾക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയേക്കുമെന്ന് സൂചന