Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയിൽ 14,361 പേർക്ക് കൂടി കൊവിഡ്, തമിഴ്‌നാട്ടിൽ മരണസംഖ്യ 7000 കടന്നു

മഹാരാഷ്ട്രയിൽ 14,361 പേർക്ക് കൂടി കൊവിഡ്, തമിഴ്‌നാട്ടിൽ മരണസംഖ്യ 7000 കടന്നു
, ശനി, 29 ഓഗസ്റ്റ് 2020 (08:03 IST)
മഹാരാഷ്ട്രയിൽ 14,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 7,47,995 ആയി. വെള്ളിയാഴ്‌ച 331 പേർകൂടി മരണപ്പെട്ടതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം23,775 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 5,43,170 പേർ ഇതുവരെ രോഗമുക്തരായി. 11,607 പേർ വെള്ളിയാഴ്ച മാത്രം രോഗമുക്തി നേടി.
 
അതേസമയം തമിഴ്‌നാട്ടിൽ കൊകിഡ് രോഗികളുടെ എണ്ണം 4,09,238 ആയി ഉയർന്നു. വെള്ളിയാഴ്‌ച 5,996 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ കേരളത്തിൽ നിന്നും എത്തിയതാണ്. ഇന്നലെ 102 മരണങ്ങളുമ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 7,050 ആയി.
 
ഡൽഹിയിൽ 1808 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 20 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. 1,69,412 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 4,389 ആയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി, പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിക്കില്ല