Publish Date: Sun, 09 May 2021 (09:49 IST)
Updated Date: Sun, 09 May 2021 (09:50 IST)
രാജ്യത്ത് ഇന്നലെയും നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 4,03,738 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 4,092 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതുവരെ 2,22,96,414 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,42,362 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 37,36,648 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.