Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാ‌സ്‌ക് ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനം പിടിച്ചെടുത്തത് 213 കോടി!

മാ‌സ്‌ക് ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനം പിടിച്ചെടുത്തത് 213 കോടി!
, വ്യാഴം, 24 മാര്‍ച്ച് 2022 (13:57 IST)
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുറ്റർന്ന് പിഴയായി പിടിച്ചെടുത്തത് മുന്നൂറ്റിയമ്പത് കോടിയോളം രൂപ. 66 ലക്ഷം പേരാണ് ഇതുവരെ നിയമനടപടി നേരിട്ടത്.മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. ഈ ഇനത്തില്‍ മാത്രം 213. 68 കോടി രൂപയാണ് പോലീസ് പിരിച്ചെടുത്തത്.
 
രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് രണ്ട് വർഷത്തിനിടെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 2020 മാർച്ച് മുതലായിരുന്നു കൊവിഡ് നിയമങ്ങൾ കർശനമാക്കിയത്. സംസ്ഥാനത്തെ 25 ശതമാനത്തോളം പേരും പിഴ അടയ്ക്കാൻ വിധേയരായിട്ടുണ്ട്.
 
മാസ്‌ക് ധരിക്കാത്തതിന് 42,73,735 പേര്‍ പിടിക്കപ്പെട്ടു. 500 മുതല്‍ 2000 രൂപ വരെയാണ് പിഴ ഈടാക്കിയത്. ക്വാറന്റീന്‍ ലംഘനത്തിന് 14,981 പേരില്‍ നിന്നായി 74,90,500 രൂപ പിരിച്ചെടുത്തു. മറ്റ് കൊവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരിൽ 61 കോടി 35 ലക്ഷത്തോളം രൂപയും ലഭിച്ചു.12,27,065 പേര്‍ക്കെതിരെ ഇതിന് കേസെടുത്തു. 5,36,911 വണ്ടികള്‍ പിടിച്ചെടുത്തിരുന്നു. 26 കോടി 84 ലക്ഷം പിഴയായി ഈടാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹിജാബും പരീക്ഷയും തമ്മില്‍ എന്ത് ബന്ധം?'; ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്