കോവിഡ് നിയമലംഘനങ്ങളില്‍ പിഴയായി കേരളത്തില്‍ ഈടാക്കിയത് മുന്നൂറ്റിയമ്പത് കോടിയോളം രൂപ. സംസ്ഥാനത്തെ 66 ലക്ഷത്തോളം പേര്‍ നിയമനടപടി നേരിട്ടപ്പോള്‍ മാസ്‌കില്ലാത്തതിന് മാത്രം ഇരുന്നൂറ്റി പതിമൂന്ന് കോടിയിലേറെ രൂപ പിഴയായി കിട്ടി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴത്തെ കണക്കാണിത്.