Webdunia - Bharat's app for daily news and videos

Install App

കോവിഡ് രോഗബാധ: രാജ്യത്ത് ഞായറാഴ്ചമാത്രം മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്കുകേട്ടാല്‍ ഞെട്ടും

എ കെ ജെ അയ്യര്‍
ചൊവ്വ, 18 മെയ് 2021 (20:36 IST)
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ താണ്ഡവത്തില്‍ പൊതു ജനത്തിനൊപ്പം അവര്‍ക്ക് ആശ്വാസമേകുന്ന ആരോഗ്യ രംഗത്തെ ഡോക്ടര്‍മാര്‍ക്കും കനത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. ഇന്ത്യയിലെ കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച മാത്രം 50 ഡോക്ടര്‍മാരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
 
ഐ.എം.എ യുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇവരുടെ കണക്കുകള്‍ പ്രകാരം കോവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ 244 ഡോക്ടര്‍മാരാണ് മരിച്ചത്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ  ഡോക്ടര്‍ കോവിഡ് സ്ഥിരീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച 26 കാരനായ അനസ് മുജാഹിദ്ദീന്‍ ആണ്. ഡല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം.
 
ഇതിനൊപ്പം കഴിഞ്ഞ വര്‍ഷം ഉണ്ടായ ആദ്യ തരംഗത്തില്‍ ആകെ 736 ഡോക്ടര്‍മാരാണ് മരിച്ചത്. ഇതനുസരിച്ച് ഇതുവരെ രാജ്യത്ത് ആയിരത്തിലധികം ഡോക്ടര്‍മാര്‍ കോവിഡ്  ബാധിച്ച് മരിച്ചു എന്നാണു കണക്കാക്കുന്നത്. ഇതില്‍ ഏറ്റവുമധികം ഡോക്ടര്‍മാര്‍ ബിഹാറിലാണ് മരിച്ചത് - 69 പേര്‍. ഉത്തര്‍പ്രദേശില്‍ 34, ഡല്‍ഹിയില്‍ 27 എന്നിങ്ങനെയാണ്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments