രാജ്യത്താകെയുള്ള കോവിഡ് കേസുകളില്‍ 26.4 ശതമാനം കേരളത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്- 21.7 ശതമാനം കേസുകള്‍. 13.9 ശതമാനത്തോടെ ഗുജറാത്ത് മൂന്നാം സ്ഥാനത്തും 8.6 ശതമാനം കേസുകളോടെ കര്‍ണ്ണാടക നാലാം സ്ഥാനത്തും 6.3 ശതമാനം കേസുകളോടെ തമിഴ്‌നാട് അഞ്ചാം സ്ഥാനത്തും ഉണ്ട്.
2023 ഫെബ്രുവരി മധ്യത്തോടെ പ്രത്യക്ഷമായ കോവിഡ് 19 കേസുകളില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വാക്‌സിനേഷനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും നല്ല തോതില്‍ നടന്നതിനാല്‍ മരണനിരക്കും ആശുപത്രിപ്രവേശനനിരക്കും കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.