Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 മാര്‍ച്ച് 2023 (09:55 IST)
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ഓരോദിസം പിന്നിടുമ്പോഴും രോഗവ്യാപനവും മരണവും കൂടിക്കൂടി വരുകയാണ്. പുതിയതായി 1805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10300 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 932 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
രോഗമുക്തി നിരക്ക് 98.79 ആണ്. മുന്‍കരുതല്‍ വാക്‌സിന്‍ ഇതുവരെ 22.86 കോടിയിലേറെ പേര്‍ സ്വീകരിച്ചിട്ടുണ്ട്. 220.65 കോടിയിലേറെ ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയിലെ റോഡപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകള്‍ മരണപ്പെട്ടു