Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മരണസംഖ്യ 113 ആയി

ഇന്ത്യയില്‍ നിലവിലെ സജീവ കേസുകള്‍ 6483 ആണ്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജൂണ്‍ 2025 (11:54 IST)
രാജ്യത്ത് കൊവിഡ് മൂലം 4 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മെയ് മാസത്തില്‍ ആകെ മരണസംഖ്യ 10 ആയിട്ടുണ്ട്. 2025 ജനുവരി മുതല്‍ 113 മരണം കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകളില്‍ 353 എണ്ണം കുറഞ്ഞു. ഇന്ത്യയില്‍ നിലവിലെ സജീവ കേസുകള്‍ 6483 ആണ്. 15,945 പേര്‍ രോഗമുക്തി നേടി. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ സജീവമായ കേസുകള്‍ ഉള്ളത്. 1,105 കേസുകള്‍. 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
 
രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ കേരളം മുന്‍പന്തിയിലാണ്. 5,572 പേരാണ് രോഗമുക്തി നേടിയത്. അതുപോലെ, മഹാരാഷ്ട്രയില്‍ 489 സജീവ കേസുകളും 1,588 രോഗമുക്തി നേടിയവരും ഉള്‍പ്പെടുന്നു. ഇവിടെ 31 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക (653 സജീവം, 1,381 പേര്‍ സുഖം പ്രാപിച്ചു), രാജസ്ഥാന്‍ (302 സജീവം, 208 പേര്‍ സുഖം പ്രാപിച്ചു). അരുണാചല്‍ പ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു സജീവ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനുവരി മുതല്‍ ഉത്തര്‍പ്രദേശില്‍ 275 സജീവ കേസുകളുണ്ട്, 67 രോഗമുക്തി നേടിയവരും 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
കൊവിഡ് കേസുകള്‍ കുറയുന്നെങ്കിലും സമീപദിവസങ്ങളില്‍ മരണനിരക്ക് കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മരണപ്പെടുന്നവരില്‍ അധികവും മറ്റ് അനുബന്ധ രോഗമുള്ളവരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

Nepal Protests: നേപ്പാള്‍ സ്ഥിതിഗതികള്‍ വഷളാകുന്നു; പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments