വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ല; സ്വീകരിക്കാനെത്തുന്നവരെ ആശ്വസിപ്പിക്കാന്‍ സൈക്കോളജിസ്റ്റുകള്‍

ശരീരത്തോട് പറ്റിപ്പിടിച്ച് ഒരു നൂല്‍ ആണെങ്കിലും അത് ബന്ധുക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജൂണ്‍ 2025 (11:01 IST)
വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ലെന്ന് അപകടത്തില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസറായ ഗുജറാത്ത് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് വിജയന്‍ പറഞ്ഞു. ശരീരത്തോട് പറ്റിപ്പിടിച്ച് ഒരു നൂല്‍ ആണെങ്കിലും അത് ബന്ധുക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 
പ്രിയപ്പെട്ടവരുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ സ്വീകരിക്കാന്‍ എത്തുന്നവരെ ആശ്വസിപ്പിക്കാന്‍ സൈക്കോളജിസ്റ്റുകളെവരെ അണിനിരത്തിയിട്ടുണ്ടെന്നും വളരെ വൈകാരികമായ ജോലിയാണ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഹമ്മദാബാദ് വിമാനാപകടത്തില്‍ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതില്‍ 27 പേര്‍ യുകെ പൗരന്മാര്‍ പൗരന്മാരാണ്. ഗുജറാത്ത് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍ മരണപ്പെട്ടവരില്‍ 123 പേര്‍ ഇന്ത്യക്കാരാണ്. കൂടാതെ 27 യുകെ പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഉണ്ട്. ഒരു കാനഡ പൗരനും ഇതില്‍ ഉള്‍പ്പെടുന്നു. 
 
നാട്ടുകാര്‍ ആയിട്ടുള്ള നാലുപേരുടെയും മൃതദേഹം  തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ് മൃതദേഹങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. അതേസമയം മരണപ്പെട്ട മലയാളി നേഴ്‌സ് രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments