Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകുന്നെങ്കില്‍ ഇക്കാര്യങ്ങളില്‍ ഉറപ്പുവരുത്തണം

Covid Restriction

ശ്രീനു എസ്

, വ്യാഴം, 5 ഓഗസ്റ്റ് 2021 (20:17 IST)
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ്  ടെസ്റ്റ് റിപ്പോര്‍ട്ട് യാത്ര അവസാനിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ കാണിക്കേണ്ടതാണ് അധികൃതര്‍ അറിയിച്ചു. ഇതില്‍ കോവിഡ്19 രണ്ട് ഡോസ് വാകസിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.
 
അതേസമയം കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ഒരു ഐസിഎംആര്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് യാത്ര അവസാനിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍കാണിക്കേണ്ടതാണ്. അല്ലെങ്കില്‍ രണ്ട് ഡോസ് കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോദയില്‍ അഭിമാനമായി 23കാരന്‍ രവികുമാര്‍: വെള്ളി ഉറപ്പിച്ചത് റഷ്യന്‍ മുന്‍ ലോകചാമ്പ്യനോട് 4-7ന് പൊരുതി