Publish Date: Tue, 10 Nov 2020 (13:01 IST)
Updated Date: Tue, 10 Nov 2020 (13:04 IST)
ശൈത്യകാലവും ഉത്സവസീസണും കണക്കിലെടുത്ത് സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശൈത്യകാലം തുടങ്ങുന്നതോടെ അടുത്ത ആഴ്‌ച്ചകൾ കൂടുതൽ അപകടകരമായേക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തണുപ്പ് നിറഞ്ഞ കാലാവസ്ഥയും താപനിലയുടെ താഴ്‌ച്ചയും മൂലം വൈറസിന്റെ വ്യാപനം പതിന്മടങ്ങ് വർധിച്ചേക്കും. തണുത്ത കാലാവസ്ഥയിലുള്ള രാജ്യങ്ങളിലെ വൈറസ് നിരക്കുകൾ വർധിക്കുന്നത് കാണിച്ചാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ദസറയിൽ ആരംഭിച്ച ഉത്സവകാലം ക്രിസ്‌മസ് വരെ നീണ്ട് നിൽക്കുന്നതും വെല്ലുവിളിയാകും.