Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൗമാരക്കാർക്ക് കൊവിഡ് വാക്‌സിൻ: രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

കൗമാരക്കാർക്ക് കൊവിഡ് വാക്‌സിൻ: രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (14:32 IST)
കൗമാരക്കാർക്ക് കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ. ആധാർ കാർഡ് ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആധാറോ മറ്റ് ഐഡന്റിറ്റി കാർഡുകളോ ഇല്ലാത്തവർക്ക് സ്റ്റുഡന്റ് ഐഡി കാർഡ് ഉപയോഗിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി കൊവിൻ പ്ലാറ്റ്‌ഫോം തലവൻ ഡീ. ആർഎസ് ശർമ അറിയിച്ചു.
 
13 മുതൽ 18 വയസ് പ്രായമുള്ള കൗമാരക്കാർക്ക് വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.ജനുവരി മൂന്ന് മുതലാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുക. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും മോദി പറഞ്ഞു.

 13നും 18നും ഇടയിൽ പ്രായമുള്ള 7.4 കോടി കുട്ടികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. അതേസമയം കൊച്ചുകു‌ട്ടികൾക്ക് വാക്‌സിൻ നൽ‌കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോൺ: ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന