Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്‌സിൻ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിൻ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി
, വെള്ളി, 4 ഡിസം‌ബര്‍ 2020 (14:39 IST)
കൊവിഡിനെതിരെയുള്ള വാക്‌സിൻ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ വിതരണത്തിനായി തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ വിലയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. 
 
ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉടനെ വാക്‌സിനേഷൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഏറ്റവും സുരക്ഷിതമായ വാക്‌സിന്‍ മിതമായ നിരക്കില്‍ നല്‍കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. എല്ലാവരും ഇന്ത്യയെ അതിനാലാണ് ഉറ്റുനോക്കുന്നത്.എട്ടോളം വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറുകുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു