ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജംഷട്പൂർ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:08 IST)
ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകാനുള്ള പദ്ധതി ആവിശ്കരിച്ചിരിക്കുകയാണ് ജംഷട്പൂർ. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ ചാണകം നഗരമാകെ മലിനമാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ ശുചിയാക്കുന്നതിനായി പുതിയ പദ്ധതി ഒരുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
 
ഇതിനായി ജംഷടപൂർ നോട്ടിഫൈഡ് ഏരിയ കമ്മറ്റി എന്നപേരിൽ പുതിയ സംവിധാനം രൂപീകരിക്കുകയും ചാണകം ശേഖരിക്കുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിക്കുകയും ചെയ്തു.  രണ്ട് കമ്പനികൾ കരാർ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ആദ്യമാണ് എന്നാ‍ണ് എന്ന് ജെ എൻ എസ് സ്പെഷ്യൽ ഓഫീസർ സഞ്ജെയ് പാണ്ഡെ പറയുന്നത്.
 
നഗരത്തിൽ അലഞ്ഞു തിരിരിഞ്ഞു നടക്കുന്ന പശുക്കളുടെയും മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്ത തൊഴുത്തുകളിൽനിന്നും കരാറുകാർ ചാണകം ശേഖരിക്കും. ഇതിനായി പശു ഉടമകൾ സ്വകാര്യ ഏജൻസിക്ക് നിശ്ചിത തുക ഫീസായി നൽകണം. പദ്ധതിക്കായുള്ള പ്രാരംഭ പഠനങ്ങൾ ഏജൻസികൾ ആരംഭിച്ചു കഴിഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്

അടുത്ത ലേഖനം
Show comments