പശു പാഞ്ഞുവന്ന് കുത്തി, ബിജെപി എം. പിയുടെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതര പരിക്ക്

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (12:25 IST)
പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഐസിയുവിലാണ് ബിജെപി എം പി ഇപ്പോഴുള്ളത്. 
 
വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ 83- കാരനായ എംപിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിയുടെ രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21-ലെ സ്വന്തം വീടിന് മുന്നില്‍ വെച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മുട്ട എടുക്കുന്നതിനിടെ കോഴി കൈയ്യിൽ കൊത്തി; ഞരമ്പ് മുറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം