Webdunia - Bharat's app for daily news and videos

Install App

മനുഷ്യ ജീവന് മാത്രം വിലയില്ല; പശുവിനെ കൊന്നാൽ ഇനി ജീവപര്യന്തം

പശുവിനെ കൊന്നാൽ ഗുജറാത്തിൽ ജീവപര്യന്തം

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (13:37 IST)
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ പശുവിനെ കൊന്നാൽ ജീവപര്യന്തം. ഗോ സംരക്ഷണ നിയമത്തിൽ സർക്കാർ നിയമഭേദഗതി വരുത്തി. പശുവിനെ ഇറച്ചിക്കായി വിൽക്കുന്നതും കയറ്റുമതിചെയ്യുന്നതും പൂർണമായും നിരോധിച്ചു.

പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങൾ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും. ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് പിഴ ശിക്ഷ ലഭിക്കുക.

1954ലെ മൃഗസംരക്ഷണ നിയമം 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ അറക്കുന്നത് ഏഴുവർഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും അറക്കുന്നതിനു വേണ്ടി പശുവിനെ കടത്തുന്നതും കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത്.

അതിനു ശേഷം പശുവിനെ അറക്കുന്നവർക്ക് 2011ലെ നിയമ പ്രകാരം ഏഴുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും ദേഭഗതി ചെയ്തത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

അടുത്ത ലേഖനം
Show comments