Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന്; നിക്കം ശക്തമാക്കി സിപിഎം

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന്; നിക്കം ശക്തമാക്കി സിപിഎം

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന്; നിക്കം ശക്തമാക്കി സിപിഎം
ന്യൂഡൽഹി , ചൊവ്വ, 23 ജനുവരി 2018 (16:36 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സിപിഎം. ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നു സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പരമോന്നത നീതിപീഠത്തെ തിരുത്തുകയെന്നതു മാത്രമേ മുന്നിലുള്ള പോംവഴി. തങ്ങൾക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. അതിനാൽ,​ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ഇക്കാര്യം ആലോചിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

കുറച്ച് ദിവസം മുമ്പ് സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത ഇവര്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ പ്രവർത്തന രീതികളോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മടുത്തു, ഇനിയും തുടരാനാകില്ല; സികെ ജാനു എന്‍ഡിഎയുമായുള്ള ബന്ധം ആവസാനിപ്പിക്കുന്നു