Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്ര തീരുമാനവുമായി ബിസിസിഐ; പുരുഷ-വനിത ക്രിക്കറ്റര്‍മാര്‍ക്ക് ഇനി തുല്യവേതനം

Cricket
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബി സി സി ഐ. ഇന്ത്യന്‍ പുരുഷ,വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ട്വന്റി 20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി ഇനി മുതല്‍ പ്രതിഫലമായി ലഭിക്കുക. 
 
എന്നാല്‍ വാര്‍ഷിക പ്രതിഫലത്തിന്റെ കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നുമില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലുള്ള ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യ നടപടിയുമായാണ് ഈ തീരുമാനമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ ഇരയ്‌ക്കെതിരെ കേസ്