Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ ജീവനോടെ കത്തിച്ചു, പാതികത്തിയ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു; ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു

ഇരുപത്തൊന്നുകാരി കൊടും ക്രൂരതയ്ക്ക് ഇരയായി

Alighad
, ബുധന്‍, 1 മാര്‍ച്ച് 2017 (12:20 IST)
ഉത്തര്‍പ്രദേശില്‍ യുവതിയെ ജീവനോടെ ദഹിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ യുവതിയുടെ സഹോദരന്‍ പരാതിയുമായി രംഗത്ത്. നോയ്ഡ സ്വദേശിനിയായ ഇരുപത്തൊന്നുകാരിയാണ് മരിച്ചത്.
 
ശ്വാസകോശത്തിലെ അണുബാധ മൂലം യുവതി മരിച്ചതായി നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്  നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഭര്‍ത്താവും സൃഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ മൃതദേഹം അലിഗഢ് ജില്ലയിലേക്ക് കൊണ്ടുപോയി രാത്രി എട്ടോടെ ദഹിപ്പിക്കുകയായിരുന്നു.
 
സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ദഹിപ്പിക്കുന്നത് തടഞ്ഞു. പകുതിയില്‍ അധികവും കത്തിയ ശരീരം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. യുവതിയുടെ ശ്വാസനാളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ കണ്ടെടുത്തതോടെയാണ് കേസില്‍ നിഗൂഢതയുണ്ടെന്ന് മനസിലായത്. കത്തിക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുരുത്തുറ്റ എന്‍‌ജിന്‍, തകര്‍പ്പന്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍; പോര്‍ഷെ 911 R ഇന്ത്യയില്‍