ഭാര്യയുമായുള്ള വഴക്ക്; പിഞ്ചുകുഞ്ഞിനെ എറിഞ്ഞ് കൊന്ന അച്ഛന്‍ പിടിയില്‍
ഭാര്യയുമായുള്ള വഴക്ക് ഇരയായത് രണ്ടര വയസ്സുകാരന്‍
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സുകാരനെ എറിഞ്ഞ്കൊന്ന സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. കിരാലൂര്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ആനന്ദ് സംഭവത്തോടെ ഒളിവില്‍ പോയിരുന്നു ശേഷം മകന്‍ മരിച്ചതറിയാതെ വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഫെബ്രുവരി 26 നാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ആനന്ദ് ഭാര്യ നാഗമ്മയുമായി വഴക്കിടുകയും തുടര്‍ന്ന് ഉറങ്ങികിടക്കുന്ന മകന്‍ മാരുതപാണ്ടിയെ കാലില്‍ തൂക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ചവിട്ടുപടിയില്‍ തലയടിച്ച് തലച്ചോര്‍ പുറത്തു വന്ന കുട്ടിയെ നാട്ടുകാര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സ തുടരുന്നതിനിടയില്‍ കുട്ടി മരിച്ചിരുന്നു.