Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പെൺകുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
, വെള്ളി, 22 ജൂണ്‍ 2018 (13:06 IST)
ബംഗളുരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളുരുവിലാണ് സംഭവം. ജനിച്ച് രണ്ടുമണിക്കൂർ മാത്രമായ പെൺകുഞ്ഞിനെയാണ് പ്ലാസ്റ്റിക് കവറിലാക്കി വീടിനു മുന്നിഒൽ ഉപേക്ഷിച്ച  നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്. 
 
കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസിയായ സുധ എന്ന 47കാരിയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. കരച്ചിൽ കേട്ട് ശ്രദ്ധിച്ച സുധ മകനുമായി പുറത്തെത്തി പരിശോധിച്ചപ്പോൾ  
വീടിനു മുൻപിൽ ഒരു പ്ലാസ്റ്റിക് സഞ്ചി കാണുകയായിരുന്നു. 
 
പ്ലാസ്റ്റിക് സഞ്ചിക്കകത്ത് മറ്റൊരു പ്ലാസ്റ്റിക കവറിലാകി അതിൽ ബേബി ടവൽ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ഇവർ ആയൽ‌വാസികളേയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ബഗളുരുവിലെ സിയോൺ ആശുപത്രിയിലേക്ക് മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് ഉടമ 10 വയസുകാരനെ വെടിവച്ചു കൊന്നു