അൽവാർ: ഏഴുമാസം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന് കോടതി വധശിക്ഷ വിധിച്ചു. രാജസ്ഥാനിലെ അൽവാറിലെ കോടതിയാണ് ജോഷി എന്ന യുവാവിന് വധശിക്ഷ നൽകാൻ ഉത്തരവിട്ടത്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	കഴിഞ്ഞ മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാഴ്ചശക്തിയില്ലാത്ത സഹോദരിയിൽ നിന്നും ഇയൾ കുഞ്ഞിനെ വാങ്ങുകയായിരുന്നു. ഈ സമയത്ത് വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല, 
 
									
										
								
																	
	പിന്നീട് കുറേ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ കുട്ടിയുടെ പിതാവ് നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽ കുഞ്ഞിനെ മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. 
 
									
											
							                     
							
							
			        							
								
																	
	 
	പത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് കോടതി പരമാവധി ശിഷ തന്നെ വിധിച്ചത്.