Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികശേഷിക്കുറവ് പുറത്ത് പറയരുതെന്ന് ഭർത്താവ്, എതിർത്തപ്പോൾ വായിൽ തുണി തിരുകിയ ശേഷം ക്രൂരമായി മർദ്ദിച്ചു; ആദ്യരാത്രിയിൽ നവവധുവിനു ക്രൂര പീഡനം

ആദ്യരാത്രിയിൽ നവവധുവിന് ക്രൂരമർദ്ദനം; ലൈംഗികശേഷിക്കുറവെന്ന് നവവധു, അതല്ല കാരണമെന്ന് യുവാവ്

ലൈംഗികശേഷിക്കുറവ് പുറത്ത് പറയരുതെന്ന് ഭർത്താവ്, എതിർത്തപ്പോൾ വായിൽ തുണി തിരുകിയ ശേഷം ക്രൂരമായി മർദ്ദിച്ചു; ആദ്യരാത്രിയിൽ നവവധുവിനു ക്രൂര പീഡനം
, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (12:52 IST)
പുതിയൊരു ജീവിതം സ്വപ്നം കണ്ട് മണിയറയിലേക്ക് പ്രവേശിച്ച നവവധുവിനു ഭർത്താവിന്റെ ക്രൂരപീഡനം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. സ്കൂൾ അധ്യാപകനായ പ്രകാശ് ആണ് എം ബി എ വിദ്യാർത്ഥിനിയായ ശൈലജയെ ക്രൂരമായ് മർദ്ദിച്ചത്. 
 
കഴിഞ്ഞ ദിവസമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആഢംബര പൂർവ്വം നടന്ന് വിവാഹത്തിനു ശേഷം ഒരുപാട് സ്വപ്നങ്ങളോട് കൂടി മണിയറയിലേക്ക് കയറിയ ശൈലജയെ പക്ഷേ പ്രകാശ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. 
 
കിടപ്പുമുറിയിൽ കയറിയ ശൈലജയെ കുറച്ച് കഴിഞ്ഞപ്പോൾ പ്രകാശ് മർദ്ദിക്കാൻ തുടങ്ങി. തന്നേക്കുറിച്ചു‌ള്ള സ്വകാര്യതകൾ മറ്റാരോടും പറയരുതെന്നായിരുന്നു പ്രകാശ് പറഞ്ഞത്. ലൈംഗികശേഷിക്കുറവാണ് തനിക്കെന്ന് പ്രകാശ് പറഞ്ഞെന്നും ഇക്കാര്യം തന്റെ ബന്ധുക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് മർദ്ദിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. 
 
വായിൽ തുണി തിരുകി കയറ്റിയ ശേഷമായിരുന്നു മർദ്ദനം. തടയുകയും എഴുന്നേറ്റ് ഓടുകയും ചെയ്തെങ്കിലും പ്രകാശ് ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ അലർച്ചയെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് വധുവിനെ രക്ഷപെടുത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 
 
എന്നാൽ, ശൈലജയുടെ വാദങ്ങൾ മുഴുവൻ എതിർക്കുകയാണ് ഭർത്താവ്. തന്റെ വീട്ടുകാരെ കുറിച്ചും തന്നേ കുറിച്ചും മോശമായി സംസാരിച്ചതിനാണ് മർദ്ദിച്ചതെന്നായിരുന്നു പ്രകാശിന്റെ വാദം. എതായാലും സത്യം പുറത്തുവരുന്നതിനായി യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം എന്ന നിലപാടിലാണ് പൊലീസ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തെരുവില്‍ ഒപ്പന കളിക്കാന്‍ പോയ സമയത്ത് ഐ‌എസില്‍ ചേര്‍ന്ന് രണ്ടു ബോംബ് പൊട്ടിച്ചിരുന്നെങ്കില്‍ നിനക്ക് ഞാന്‍ സ്വര്‍ഗം തരുമായിരുന്നു’; പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് ട്രോള്‍