2021 സ്ത്രീകള്‍ക്കെതിരായ അതിക്രമം ആന്ധ്രാപ്രദേശില്‍ 25ശതമാനം വര്‍ധിച്ചതായി ഡിജിപി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം പൊലീസ് പുറത്തുവിട്ടത്. 17,736 കേസുകളാണ് 2021 ല്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2020ല്‍ ഇത് 14,603 ആയിരുന്നു. കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും പ്രതികരണവും വര്‍ധിച്ചതാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും ഇതിനെ നെഗറ്റീവായി കാണാന്‍ സാധിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സാവങ് പറഞ്ഞു.
സ്ത്രീസുരക്ഷയ്ക്കായുള്ള ദിശ ആപ്പ് ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും 97 ലക്ഷംപേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.