Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീര്‍: ഷോപിയാന്‍ നഗരത്തിലും കുല്‍ഗാം ജില്ലയിലും കര്‍ഫ്യൂ

കുല്‍ഗാം ജില്ലയിലും ഷോപിയാന്‍ നഗരത്തിലും കര്‍ഫ്യൂ

കശ്മീര്‍: ഷോപിയാന്‍ നഗരത്തിലും കുല്‍ഗാം ജില്ലയിലും കര്‍ഫ്യൂ
ശ്രീനഗര് , ചൊവ്വ, 14 ഫെബ്രുവരി 2017 (08:01 IST)
ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലും അനന്തനാഗ്, ഷോപിയാന്‍, ബിജ്ബെഹര, പുല്‍വാമ ടൗണുകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം രണ്ട് സിവിലിയന്മാരും നാല് തീവ്രവാദികളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ താഴ്വരയില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 
 
കൂടുതല്‍ സുരക്ഷാസേനയെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവുമില്ലെന്നും  ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അക്രമികള്‍ക്കെതിരെ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ താഴ്വരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപി‌എസ് ക്യാമ്പിലേക്ക് ശശികല പക്ഷക്കാരുടെ ഒഴുക്ക് തുടരുന്നു!