Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ പിൻവലിച്ച നോട്ടുകളിൽ 82.5 ശതമാനവും തിരികെയെത്തി; അപ്പോൾ കള്ളപ്പണം ഉണ്ടായിരുന്നില്ലെ? കേന്ദ്ര സർക്കാരിന് സമ്മതിക്കേണ്ടി വരും

പിന്‍വലിച്ച നോട്ടുകളുടെ 82.5 ശതമാനവും തിരികെയെത്തി; പ്രഖ്യാപനത്തിന് ശേഷം കള്ളപ്പണം വെളുപ്പിച്ചുവെന്ന് കേന്ദ്ര സർക്കാരിന് സമ്മതിക്കേണ്ടി വരും

ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ പിൻവലിച്ച നോട്ടുകളിൽ 82.5 ശതമാനവും തിരികെയെത്തി; അപ്പോൾ കള്ളപ്പണം ഉണ്ടായിരുന്നില്ലെ? കേന്ദ്ര സർക്കാരിന് സമ്മതിക്കേണ്ടി വരും
മുംബൈ , വ്യാഴം, 8 ഡിസം‌ബര്‍ 2016 (08:28 IST)
കേന്ദ്ര സർക്കാർ പിൻവലിച്ച 500, 1000 രൂപ നോട്ടുകളുടെ 82.5 ശതമാനവും ഇതിനോടകം ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു തുക ഇന്ത്യയിലുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷയാണ് ഇതോടെ തകരുന്നതെന്ന് വ്യക്തം.
 
നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 14 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നായിരുന്നു കണക്ക്. ഇതിൽ കള്ളപ്പണവും കള്ളനോട്ടുകളുമായി 3 ലക്ഷം കോടി രൂപയെങ്കിലും ബാങ്കിൽ തിരിച്ചെത്താതിരിക്കും എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ സർക്കാരിന്റെ ഈ കണക്കുകൂട്ടൽ തെറ്റുന്നുവെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.  ഇതുവരെയുള്ള കണക്കുകളനുസരിച്ച് 11.55 ലക്ഷം കോടി രൂപയുടെ പഴയനോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
 
പഴയ നോട്ടുകൾ നിക്ഷേപിക്കാൻ സർക്കാൻ ഡിസംബർ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ കണക്ക് ഇനിയും വർധിക്കും. ബാങ്കിലെത്തുന്ന പഴയനോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കും. അതല്ലെങ്കിൽ നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം കള്ളപ്പണം വെളുപ്പിച്ചതായി സർക്കാരിന് കുറ്റസമ്മതം നടത്തേണ്ടി വരും. നോട്ട് അസാധുവാക്കല്‍ നടപടി മുന്നൊരുക്കങ്ങളില്ലാതെ സ്വീകരിച്ചതാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഘികളേ, നിങ്ങളെങ്കിലും പറഞ്ഞ് തരുമോ എന്തിനാണ് മോദി ഈ പാതകം ചെയ്തതെന്ന്? എന്തിനായിരുന്നു ഈ അർദ്ധരാത്രി നാടകം?: തോമസ് ഐസക്