Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനം; കഠിന ജോലികൾ ബാങ്ക് ജീവനക്കാർക്ക്, സമ്മർദ്ദം മൂലം പൊലിഞ്ഞത് 11 ഉദ്യോഗസ്ഥരുടെ ജീവൻ

നോട്ട് നിരോധനത്തിൽ മരണപ്പെട്ടത് 11 ബാങ്ക് ജീവനക്കാർ

കറൻസി
, തിങ്കള്‍, 21 നവം‌ബര്‍ 2016 (17:16 IST)
നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളെ മാത്രമല്ല ബാങ്ക് ജീവനക്കാരേയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പണം മാറ്റിയെടുക്കാൻ ക്യുവിൽ നിന്നവർ മാത്രമല്ല, ജോലി സമ്മർദ്ദം മൂലം മരണപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെട്ടന്നുള്ള പ്രഖ്യാപനത്തിൽ ശരിക്കും വെട്ടിലായത് ബാഞ് ജീവനക്കാർ തന്നെയാണ്.
 
നോട്ട് നിരോധനത്തെ തുടർന്ന് ഇതിനോടകം, 11 ബാങ്ക് ഉദ്യോഗസ്ഥരാണ് മരണപ്പെട്ടിരിക്കുന്നത്. ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി തോമസ് ഫ്രാങ്കോ ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയായി വിശ്രമമില്ലാതെ ജോലി ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ട്.
 
നോട്ട് നിരോധനത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായതോടെ ജനങ്ങള്‍ ബാങ്കുകളിലേക്ക് കൂട്ടത്തോടെയാണ് ഒഴുകിയത്. ഒരു നിമിഷം പോലും വിശ്രമിക്കാന്‍ സാധിക്കാതെയാണ് ഈ ദിനങ്ങള്‍ കടന്നുപോകുന്നത്. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് 11 ബാങ്ക് ജീവനക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇനിയും എത്ര പേർ, എത്ര നാൾ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ 500 രൂപ നോട്ടുകൾ എത്തി; ഈ നോട്ട് എവിടെ നിന്ന് ലഭിക്കുമെന്ന് അറിയാമോ?!