കറന്‍സിക്ക് ക്ഷാമം; പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്ക് 10,000 രൂപ നല്കിയാല്‍ മതിയെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം
പൊതുമേഖല ബാങ്കുകളില്‍ കറന്‍സിക്ക് ക്ഷാമം
പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ എത്തുന്നവര്‍ക്ക് 10, 000 രൂപ നല്കിയാല്‍ മതിയെന്ന് പൊതുമേഖല ബാങ്കുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം. കറന്‍സി ചെസ്റ്റുകളില്‍ നോട്ട് വളരെക്കുറഞ്ഞ സാഹചര്യത്തിലാണ് ഇത്.
ചില പൊതുമേഖലാബാങ്കുകള്‍ ചൊവ്വാഴ്ച 24, 000 രൂപ വരെ നല്കിയിരുന്നു. ഈ ബാങ്കുകള്‍ക്കും ബുധനാഴ്ച മുതല്‍ പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്ക് നല്കുന്ന തുക കുറയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈവശമുള്ള പണം കൊണ്ട് ബുധനാഴ്ച വൈകുന്നേരം വരെ ഇടപാടുകള്‍ നടത്തണമെന്നാണ് ബാങ്ക് ശാഖകള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധി വന്നതിനു ശേഷം ബാങ്ക് തുറക്കുമ്പോള്‍ പണം ലഭിക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ അവധിദിവസങ്ങള്‍ കഴിഞ്ഞിട്ടും എ ടി എമ്മുകള്‍ തുറക്കാന്‍ സാധിച്ചിട്ടില്ല.